ന്യൂഡല്‍ഹി: വാട്‌സാപ്പ് വഴി പെന്‍ഷന്‍ സ്ലിപ്പ് നല്‍കുന്ന സേവനം അവതരിപ്പിച്ച് എസ്ബിഐ. പ്രായാധിക്യത്തെ തുടര്‍ന്ന് ബാങ്കുകളില്‍ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് ഏറെ ഗുണകരമാകുന്ന സംവിധാനമാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.
അക്കൗണ്ട് ബാലന്‍സും സ്റ്റേറ്റ് മെന്റും നിലവില്‍ വാട്‌സാപ്പ് വഴി അറിയാന്‍ സംവിധാനമുണ്ട്. ഇതിനു പുറമെയാണ് പെന്‍ഷന്‍ സ്ലിപ്പും ഇനി മുതല്‍ വാട്‌സാപ്പില്‍ ലഭിക്കുന്നത്.
ഇതിനായി വാട്‌സാപ്പില്‍ +91 9022690226 എന്ന നമ്പറിലേക്ക് 'hi' എന്ന സന്ദേശം അയച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്. തുടര്‍ന്ന് ബാലന്‍സ്, മിനി സ്റ്റേറ്റ് മെന്റ്, പെന്‍ഷന്‍ സ്ലിപ്പ് ഇവയില്‍ ഏത് സേവനമാണ് ലഭിക്കേണ്ടത് എന്ന് തിരഞ്ഞെടുത്താണ് മുന്നോട്ടുപോകേണ്ടത്.
പെന്‍ഷന്‍ സ്ലിപ്പാണ് വേണ്ടതെങ്കില്‍, ഏത് മാസത്തെയാണ് വേണ്ടത് എന്ന് രേഖപ്പെടുത്തി വിവരങ്ങള്‍ തേടാവുന്നതാണ്. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ സ്ലിപ്പ് ലഭ്യമാക്കുക.
ആദ്യം ബാങ്കിന്റെ വാട്‌സാപ്പ് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്യണം. അതിനായി WAREG എന്ന് ടൈപ്പ് ചെയ്ത ശേഷം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. രജിസ്റ്റര്‍ ആയി എന്ന് കാണിച്ച് എസ്ബിഐ എസ്എംഎസ് ആയി തന്നെ മറുപടി നല്‍കും.
കൂടാതെ +91 9022690226 എന്ന എസ്ബിഐ വാട്സ്ആപ്പ് നമ്പറില്‍ നിന്നും രജിസ്റ്റര്‍ ആയി എന്ന് കാണിച്ച് സന്ദേശവും ലഭിക്കും. തുടര്‍ന്ന് +91 9022690226 എന്ന നമ്പറിലേക്ക് 'hi' എന്ന സന്ദേശം അയച്ചാണ് ആവശ്യമായ സേവനം തേടേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.