ഫാ. ക്ലമൻ്റ് പാടത്തിപ്പറമ്പിലിന് ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭര യാത്രയയപ്പ്

ഫാ. ക്ലമൻ്റ് പാടത്തിപ്പറമ്പിലിന് ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭര യാത്രയയപ്പ്

ഡബ്ലിൻ: സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്ററായ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിലിനു ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭരമായ യാത്രയയപ്പ്. ഗാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ സൈലൻ്റ് നൈറ്റെന്ന ക്രിസ്തുമസ് പ്രോഗ്രാം വേദിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വിക്ടോറിയസ് ദേവാലയ വികാരി, സീറോ മലബാർ സഭാ വൈദികരായ ഫാ. ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ എന്നിവരും ഫാ. ജിൻ്റോ, ഫാ.ആൻ്റണി, സോണൽ സെക്രട്ടറി സിജോ കാച്ചപ്പിള്ളി, ട്രസ്റ്റിമാരായ ബെന്നി ജോൺ, സുരേഷ് സെബാസ്റ്റ്യൻ ഡബ്ലിൻ സോണൽ കമ്മിറ്റിയംഗങ്ങൾ, വിവിധ കുർബാന സെൻ്റർ കമ്മിറ്റിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു. അയർലണ്ട് നാഷണൽ പാസ്റ്ററൽ കൗൺസിൽ റിയാൽട്ടോ സെൻ്റ് തോമസ് പാസ്റ്ററൽ സെൻ്ററിൽ സമ്മേളിച്ച് പാടത്തിപ്പറമ്പിലിനു യാത്രയയപ്പ് നൽകി. അയർലണ്ടിലെ എല്ലാ സീറോ മലബാർ വൈദികരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം അയർലണ്ടിലെ സീറോ മലബാർ സഭയുടെ കോർഡിനേറ്ററും അതോടോപ്പം അഞ്ചുവർഷക്കാലമായി ഡബ്ലിൻ സോണൽ കോർഡിനേറ്ററും ലൂക്കൻ, ഫ്ബ്സ്ബോറോ, ഇഞ്ചിക്കോർ കുർബാന സെൻ്ററുകളുടെ ചാപ്ലിനുമായി പ്രവർത്തിച്ചുവരികയായിരുന്നു. ഐറീഷ് ലാറ്റിൻ സഭയിൽ മൗണ്ട് മെറിയോൺ ഇടവകയിലും അച്ചൻ പ്രവർത്തിച്ചു. പൗരസ്ത്യ കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. ക്ലമൻ്റ് നീണ്ട വർഷങ്ങൾ ഇരിങ്ങാലക്കുട രൂപതാ കേന്ദ്രത്തിൽ ബിഷപ്പ് പഴയാറ്റിലിന്റെ സെക്രട്ടറിയായും, രൂപതയുടെ പ്രോ ചാൻസലറായും, എട്ടുവർഷത്തോളം ചാൻസലറായും ജുഡീഷ്യൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. വിവിധ സെമിനാരികളിൽ അധ്യാപകനായും പ്രവർത്തിച്ചു. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ്റെ ജനറൽ കോർഡിനേറ്ററായാണു പുതിയ നിയമനം. റോം ആസ്ഥാനമാക്കിയാണ് തുടർന്നുള്ള പ്രവർത്തനം.

റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ സഭാപ്രവത്തനങ്ങളെ ഏകോപിക്കുക എന്ന ശ്രമകരമായ ദൗത്യം വജയകരമാക്കാൻ ഫാ. ക്ലമൻ്റിനു കഴിഞ്ഞു. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ വിശുദ്ധ കുർബാന ആരംഭിക്കാനും വൈദികരെ നിയമിക്കാനും അച്ചൻ്റെ ശ്രമഫലമായി സാധിച്ചു. ഐറീഷ് സഭയുമായി അച്ചൻ പുലർത്തിയ ഊഷമള ബന്ധത്തിൻ്റെ ഫലമായി നോക്ക് ബസലിക്കായിൽ രണ്ടാം ശനിയാഴ്ചതോറും സീറോ മലബാർ കുർബാന ആരംഭിക്കാനും കഴിഞ്ഞു.
അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളും, വിവിധ ഭക്ത സംഘടനകളും അച്ചന് യാത്രയയപ്പ് നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.