അഞ്ജലി കുടുങ്ങിയെന്ന് അറിഞ്ഞിട്ടും കാര്‍ നിര്‍ത്തിയില്ല; വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്ന യുവതി

അഞ്ജലി കുടുങ്ങിയെന്ന് അറിഞ്ഞിട്ടും കാര്‍ നിര്‍ത്തിയില്ല; വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്ന യുവതി

ന്യൂഡൽഹി: പുതുവർഷരാത്രിയിൽ ഇടിച്ചിട്ട കാര്‍ കിലോമീറ്ററുകൾ വലിച്ചിഴച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത് രം​ഗത്ത്. അഞ്ജലി കാറിന് അടിയിൽ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് സുഹൃത്ത് നിധിയുടെ വെളിപ്പെടുത്തൽ.

കാറിന് അടിയിൽ അഞ്ജലി കുടുങ്ങിയെന്ന് കാറിലുണ്ടായിരുന്നവർക്ക് അറിയാമായിരുന്നു. അവൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്നവർ അതറിഞ്ഞിട്ടും വാഹനം നിർത്തിയില്ല. താൻ അതുകണ്ട് പേടിച്ചാണ് സ്ഥലത്തു നിന്നും പോയതെന്നും നിധി മൊഴി നൽകി.

പുതുവത്സര ആഘോഷങ്ങൾക്കായി കഞ്ചാവാലയിലെ ഹോട്ടലിലെത്തിയ അഞ്ജലിയും സുഹൃത്ത് നിധിയും. ആഘോഷത്തിന് ശേഷം തന്നെയും കൂട്ടിയാണ് സ്കൂട്ടറിൽ പോയത്. നിധിയെയും ഹോട്ടലിൽ ആഘോഷങ്ങളിൽ പങ്കെടുത്ത ചില യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

പുതുവർഷപ്പുലരിയിലാണ് അഞ്ജലി സിങ് എന്ന ഇരുപതുകാരി ദാരുണമായ വിധത്തിൽ കൊല്ലപ്പെട്ടത്. സ്‌കൂട്ടറിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അഞ്ജലി കാറിനടിയിർപെടുകയായിരുന്നു. പന്ത്രണ്ടു കിലോമീറ്ററോളമാണ് കാർ അഞ്ജലിയെ വലിച്ചിഴച്ചുകൊണ്ടുപോയത്.

കഞ്ചവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വസ്ത്രം ഇല്ലാത്ത നിലയിൽ ആയിരുന്നു മൃതദേഹം. അഞ്ജലി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടോയെന്ന സംശയം ഉയർന്നത് ഈ സാഹചര്യത്തിലാണ്. നിർഭയ കേസിനു സമാനമാണ് ഇതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേർ രംഗത്തുവരികയും ചെയ്തു.

അഞ്ജലിയുടെ കാൽ കാറിന്റെ ആക്സിലിൽ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാൻ കാരണമായതെന്നും പൊലീസ് പറഞ്ഞു. 

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരെ പിടികൂടി. ഇവരെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പ്രതികൾക്കും വധശിക്ഷ ഉറപ്പാക്കണെന്ന് യുവതിയുടെ അമ്മ ആവശ്യപ്പെട്ടു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജലി അമ്മയും 3 സഹോദരിമാരും 2 സഹോദരന്മാരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വർഷം മുൻപു മരിച്ചു.

അതേസമയം യുവതി ലൈംഗിക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.