തൃശൂര്‍: പ്രതിദിന ശമ്പളം 1500 രൂപയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സൂചനാ പണിമുടക്ക് തുടങ്ങി.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സമര രംഗത്തുള്ളത്. സമരത്തോടനുന്ധിച്ച് പടിഞ്ഞാറേക്കോട്ടയില്‍ നിന്നും കളക്ടറ്റേറ്റിലേക്ക് പ്രകടനം നടത്തി.
ഇതിനിടെ അത്യാഹിത വിഭാഗങ്ങളടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തണമെന്നും സംരംക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്.
ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാന്‍ മൂന്നിലൊന്ന് ജീവനക്കാരേ സമരത്തിന്റെ ഭാഗമാകൂയെന്ന് യുഎന്‍എയും അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.