ന്യൂഡല്‍ഹി: താപനില മൂന്ന് ഡിഗ്രിയായി താഴ്ന്നതോടെ ഡല്‍ഹിയില്‍ ജനജീവിതം കൂടുതല്‍ ദുസഹമായി. ഇന്നലെ 4.4 ഡിഗ്രിയായിരുന്ന താപനിലയാണ് ഇന്ന് വീണ്ടും താഴ്ന്നത്. കൊടും ശൈത്യവും മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് 12 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
രണ്ടു ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. മുംബൈ, ഹൈദ്രാബാദ്, വിശാഖപട്ടണം. ചെന്നൈ തുടങ്ങിയ ഇടങ്ങളിലേക്കുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്.
അതേസമയം മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ഏതാനും ദിവസം കൂടി കൊടും ശൈത്യവും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. കൊടും ശൈത്യ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ രണ്ടു ദിവസത്തേക്കു കൂടി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ജനുവരി ഏഴു വരെ കൊടും ശൈത്യവും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഡല്‍ഹിയ്ക്ക് പുറമെ, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഏതാനും ദിവസം കൂടി കൊടുംശൈത്യം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.