ഇന്ത്യ കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനം; ഐഎസ് തലവനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യ കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനം; ഐഎസ് തലവനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന തലവന്‍ അബ്ദു അല്‍-കാശ്മീരി എന്ന അഹമ്മദ് അഹന്‍ഘറിനെ കേന്ദ്ര സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചു. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.

ജമ്മു കാശ്മീരില്‍ ഐഎസിന്റെ റിക്രൂട്ട്മെന്റ് നടത്തുന്നത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ജമ്മു കാശ്മീര്‍ സ്വദേശിയായ അഹന്‍ഘര്‍ നിലവില്‍ അഫ്ഗാന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

നിരോധിത ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് അഹന്‍ഘറായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഐഎസിന്റെ റിക്രൂട്ട്മെന്റ് നടപടികള്‍ ജമ്മു കാശ്മീരില്‍ ആരംഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ കേന്ദ്രീകരിച്ച് ഐഎസ് മാഗസിന്‍ ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇയാള്‍ പല ഭീകര സംഘടനകളെയും ഒന്നിപ്പിച്ച് കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഭീകരരുടെ പട്ടികയില്‍പ്പെടുത്തി ഇയാളെ തിരയുകയായിരുന്നു. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കും വിധം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം ഇയാളെ കൊടും ഭീകരനായി പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.