ലക്നൗ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുളള ആഡംബര നദീജല സവാരിയായ ഗംഗാ വിലാസ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിന്ന് ആരംഭിക്കുന്ന കപ്പല്‍ പര്യടനം ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡിലേക്കായിരിക്കും യാത്ര. ജനുവരി 13 ന് ഓണ്‍ലൈന്‍ വഴി ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്ന യാത്ര ഏകദേശം 4,000 കീലോമീറ്ററുകള്‍ 50 ദിവസം കൊണ്ട് താണ്ടും.
കപ്പല്‍ പര്യടനത്തിന്റെ യാത്രാ മധ്യയില്‍ വിവിധ പൈതൃക സ്ഥലങ്ങളിലും നാഷണല്‍ പാര്‍ക്കുകളിലും മറ്റു സങ്കേതങ്ങളിലും നിര്‍ത്തും.
കപ്പല്‍ കൊല്‍ക്കത്തയില്‍ എത്തുന്നതിന് മുന്‍പ് ഗാസിപൂര്‍, ബക്സര്‍, പട്ന എന്നിവിടങ്ങളിലൂടെയാവും കടന്നു പോവുക. ശേഷം രണ്ടാഴ്ചയോളം ബംഗ്ലാദേശിലെ വിവിധ നദികളില്‍ തങ്ങുകയും അവിടെ നിന്ന് ഗുവാഹത്തിയിലൂടെ അസമിലെ ദിബ്രുഗഡിയിലെത്തും. ഗംഗ, ബ്രഹ്മപുത്ര നദീ തീരങ്ങളിലൂടെയും ഗംഗ വിലാസ് ക്രൂയിസ് കപ്പല്‍ പര്യടനം നടത്തും. രവിദാസ് ഘട്ടിന് എതിര്‍വശമുളള ജെട്ടി ബോര്‍ഡിങ് പോയിന്റില്‍ വെച്ചാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുന്നത്. 50-ല്‍ അധികം സ്ഥലങ്ങളിലായി നിര്‍ത്തിയാണ് ക്രൂയിസ് കപ്പല്‍ പര്യടനം നടത്തുക.
സംഗീതം, സാംസ്‌കാരിക പരിപാടികള്‍, ജിം, സ്പാ, തുടങ്ങി അത്യാധുനിക സൗകര്യങ്ങളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍ അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവല്‍ ട്വിറ്ററിലൂടെ ക്രൂയിസ് കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചിരുന്നു. വാരാണസി ജില്ല അഡ്മിനിസ്ട്രേഷന്‍ ഫ്ളാഗ് ഓഫ് ചടങ്ങുകള്‍ക്കുളള പ്രാരംഭ ഒരുക്കങ്ങള്‍ തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.