അബുദാബി: യുഎഇയുടെ ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ കടല്‍പാലം പ്രവർത്തന സജ്ജമായി. ഖലീഫ തുറമുഖത്തെ ഇത്തിഹാദ് റെയിലിന്‍റെ പ്രധാനപാതയുമായി ബന്ധിപ്പിക്കുന്നതാണ് പാലം.    4,000 ടണ്ണിലധികം സ്റ്റീൽ, ഏകദേശം 18,300 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 100 പ്രത്യേക ബീമുകൾ എന്നിവ ഉപയോഗിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്.
കടലിലെ സവിശേഷതകളെല്ലാം പഠനവിധേയമാക്കിയാണ് പാലം നിർമ്മിച്ചത്. 320 ലധികം പേർ 10 ലക്ഷത്തിലധികം മണിക്കൂറുകള്‍ സമയം ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. 120 വർഷത്തെ ആയുസാണ് പ്രവചിക്കുന്നത്. 69 വാഗണുകളുള്ള 1.2 കി.മീ. വരെ നീളുന്ന ട്രെയിനുകൾ പാതയിലൂടെ സഞ്ചരിക്കുന്നത് കാണാനാകുമെന്ന് ഇത്തിഹാദ് റെയിൽ എൻജിനീയറിംഗ് ഡയറക്ടർ അഡ്രിയാൻ വോൾഹൂട്ടർ  പറഞ്ഞു. 
അന്താരാഷ്ട്ര നിലവാരത്തിലാണ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി- യുഎഇ അതിർത്തി മുതല്‍ ഒമാന്‍ അതിത്തി വരെ 1200 കിലോമീറ്റർ നീളത്തിലുളളതാണ് ഇത്തിഹാദ് റെയില്‍. നിർമ്മാണം 75 ശതമാനവും പൂർത്തിയായി.
 
 

ആദ്യഘട്ടത്തില്‍ ചരക്ക് നീക്കമാണ് ലക്ഷ്യം. എങ്കിലും 2024 അവസാനമാകുമ്പോഴേക്കും ഇത്തിഹാദ് റെയിലിലൂടെ ആളുകളെയും വഹിച്ചുകൊണ്ടുളള യാത്രതീവണ്ടികളും ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.