വിദേശ വസ്തുക്കൾക്ക് ദുബായിൽ കസ്റ്റംസ് ഡ്യൂട്ടി ചുമത്തും

വിദേശ വസ്തുക്കൾക്ക് ദുബായിൽ കസ്റ്റംസ് ഡ്യൂട്ടി ചുമത്തും

ദുബായ്: വിദേശത്തുനിന്നു വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ ദുബായുടെ തീരുമാനം. സാധനങ്ങളുടെ മൂല്യം 300 ദിർഹത്തിൽ അധികമാണെങ്കിൽ വിമാനത്താവളങ്ങളിൽ 5% കസ്റ്റംസ് നികുതി ചുമത്തും. ജിസിസി രാജ്യങ്ങളിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്ന വസ്തുക്കൾക്ക് ഡ്യൂട്ടി ഉണ്ടാവില്ല.

രാജ്യത്തിനു പുറത്തു നിന്നു വാങ്ങുന്ന സാധനങ്ങൾക്ക് 5% കസ്റ്റംസ് തീരുവയും 5% വിൽപ്പന നികുതിയും നൽകേണ്ടി വരും. പുകിയില, പുകിയില ഉൽപ്പന്നങ്ങൾ, ഇ – സിഗരറ്റ് 200 ശതമാനമായിരിക്കും കസ്റ്റംസ് തീരുവ.

ജനുവരി മുതല്‍ കസ്റ്റംസ് തീരുവ നിലവിൽ വന്നു. 300 ദിർഹത്തിൽ താഴെയുള്ള സാധനങ്ങൾക്ക് നികുതി നൽകേണ്ടതില്ല. എന്നാൽ, പുകയില ഉൽപ്പന്നങ്ങൾക്കും കാർബണേറ്റഡ് പാനീയങ്ങൾക്കും മദ്യത്തിനും ഈ ഇളവില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.