കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം മെയ് നാലിന്; ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനം

കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം മെയ് നാലിന്; ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ്. മെയ് നാലിന് ഒരു ലക്ഷം പ്രവര്‍ത്തകര്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ സെക്രട്ടേറിയറ്റ് വളയും. 'ഭരണത്തകര്‍ച്ചയ്ക്കെതിരെ കേരളത്തെ കാക്കാന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് സമരം. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹികളുടേയും നിര്‍വാഹക സമിതി അംഗങ്ങളുടേയും യോഗത്തിലാണ് തീരുമാനം.

സമരത്തിന് വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ ചെയര്‍മാനായും കെപിസിസി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ കണ്‍വീനറായും സമിതി രൂപീകരിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിക്ക് ഒരു വര്‍ഷത്തെ ആഘോഷം എല്ലാ ജില്ലകളിലും നടത്തും.

അതേസമയം ഭാരത് ജോഡോ യാത്രയുടെ അടുത്തഘട്ടമായി എഐസിസി 26 മുതല്‍ രാജ്യവ്യാപകമായി നടത്തുന്ന 'ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍' ജനസമ്പര്‍ക്ക പരിപാടി കേരളത്തില്‍ മാര്‍ച്ച് 20 വരെ സംഘടിപ്പിക്കും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ മൂന്നു മുതല്‍ നാലു ദിവസം നീളുന്ന പദയാത്രകളും നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.