'താങ്ക്‌സ് മോഡി' വീഡിയോയും എം.വി ഗോവിന്ദന്റെ ലഘുലേഖയും; തന്ത്രം മെനഞ്ഞ് വീടുകയറ്റ പ്രചാരണവുമായി സിപിഎമ്മും ബിജെപിയും

'താങ്ക്‌സ് മോഡി' വീഡിയോയും എം.വി ഗോവിന്ദന്റെ ലഘുലേഖയും; തന്ത്രം മെനഞ്ഞ് വീടുകയറ്റ പ്രചാരണവുമായി സിപിഎമ്മും ബിജെപിയും

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തിലേറെയുണ്ടെങ്കിലും സര്‍ക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കാന്‍ വീടുകയറ്റ പ്രചാരണവുമായി സിപിഎമ്മും ബിജെപിയും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തയ്യാറാക്കിയ ലഘുലേഖയുമായാണ് മന്ത്രി വി.എന്‍ വാസവന്‍ അടക്കം പാര്‍ട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച്, ഗ്രൂപ്പ് കമ്മിറ്റി അംഗങ്ങള്‍ വരെയുള്ള നേതാക്കള്‍ ഓരോ വീടും കയറിയിറങ്ങുന്നത്.

നേട്ടങ്ങള്‍ വിവരിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് സര്‍ക്കാരിനെക്കുറിച്ചുള്ള അഭിപ്രായ ശേഖരണവും വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവും നല്‍കണം. ബി.ജെ.പി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുള്ള ഗൃഹസന്ദര്‍ശനത്തിന് പുറമേ മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയും എടുത്ത് ബി.ജെ.പിയുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതി വഴി കുടുംബനാഥന് കിട്ടിയ നേട്ടങ്ങള്‍ പറഞ്ഞ് പ്രധാനമന്ത്രി മോഡിക്ക് നന്ദി പറയുന്ന (താങ്ക്‌സ് മോദി) ഹാഷ് ടാഗ് വീഡിയോയാണ് ഇത്തരത്തില്‍ എടുക്കേണ്ടത്.

പഞ്ചായത്ത് തലം മുതലുള്ള നേതാക്കള്‍ ഒരു ദിവസം പത്ത് വീട് കയറണമെന്നാണ് നിര്‍ദേശം. ജനുവരി 12 ന് തുടങ്ങിയ ഗൃഹ സന്ദര്‍ശനം 31 വരെ തുടരും. സിപിഎം, ബിജെപി നേതാക്കള്‍ വീടു കയറ്റവുമായി മുന്നേറുമ്പോള്‍ കോണ്‍ഗ്രസാകട്ടെ ഇതേക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. ശശിതരൂര്‍ കോട്ടയത്ത് വന്ന് പോയതും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പ്രകടനം നടത്തിയ ഐ.എന്‍.ടി.യു.സി നേതാവ് പി.പി തോമസിന് സ്വീകരണം നല്‍കുന്ന വിവാദത്തിലും പെട്ട് കിടക്കുകയാണ് കോണ്‍ഗ്രസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.