കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ കേരളാ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ്

കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ കേരളാ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ്

കോട്ടയം: കേരളാ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെയും (കെ.ആര്‍.എല്‍.സി.ബി.സി) കേരളാ റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിന്റെയും (കെ.ആര്‍.എല്‍.സി.സി) പുതിയ പ്രസിഡന്റായി കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കലിനെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ തെക്കേത്തേച്ചേരിലിനെയും  സെക്രട്ടറി ജനറലായി തിരുവന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ഡോ. ക്രിസ്തു ദാസിനെയും തിരഞ്ഞെടുത്തു. കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച 40-ാം ജനറല്‍ അസംബ്ലിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

നിലവിലെ കെആര്‍.എല്‍.സി.ബി.സി-കെ.ആര്‍.എല്‍.സി.സി പ്രസിഡന്റ് കൊച്ചി രൂപതാ മെത്രാന്‍ ഡോ.ജോസഫ് കരിയലും വൈസ് പ്രസിഡന്റ് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവലും സെക്രട്ടറി ജനറല്‍ പുനലൂര്‍ മെത്രാന്‍ ഡോ.സില്‍വസ്റ്റര്‍ പൊനാത്തനും സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് പുതിയ നേതൃത്വം വരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.