'കോവിഡ് എന്ന് എഴുതാതിരിക്കാൻ ശ്രമിക്കുക': ചൈനയിൽ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന ഡോക്ടർമാർക്ക് ആശുപത്രിയുടെ നോട്ടീസ്

'കോവിഡ് എന്ന് എഴുതാതിരിക്കാൻ ശ്രമിക്കുക': ചൈനയിൽ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന ഡോക്ടർമാർക്ക് ആശുപത്രിയുടെ നോട്ടീസ്

ബെയ്‌ജിംഗ്: കോവിഡ് ബാധിക്കുകയും ആശുപത്രികളിൽ മരണപ്പെടുകയും ചെയ്യുന്ന രോഗികളുടെ മരണകാരണമായി കോവിഡ് -19 എന്ന് എഴുതുന്നതിൽ നിന്ന് തങ്ങളെ വിലക്കുകയാണെന്ന് ചൈനയിലെ ഡോക്ടർമാർ. പ്രത്യേകിച്ച് രോഗിക്ക് മറ്റെന്തെങ്കിലും അടിസ്ഥാന രോഗമുണ്ടെങ്കിൽ അത് മരണകാരണമായി നൽകണമെന്ന് അധികൃതർ നിർദേശിച്ചതായാണ് ഡോക്ടർമാർ വ്യക്തമാക്കുന്നതെന്ന് റോയിട്ടേഴ്‌സ്‌ റിപ്പോർട്ട് ചെയ്തു.

ഒന്നുകിൽ മരണകാരണം കൊവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ഡോക്ടർമാരെ നിരുത്സാഹപ്പെടുത്തുന്നതിന് സമാനമായ വാക്കാലുള്ള നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അല്ലെങ്കിൽ ചില ആശുപത്രികൾക്ക് അത്തരം നയങ്ങളുണ്ടെന്ന് അറിയാമെന്നും ചൈനയിലുടനീളമുള്ള സർക്കാർ ആശുപത്രികളിലെ ആറ് ഡോക്ടർമാർ വെളിപ്പെടുത്തി.

അത്തരം മാർഗനിർദേശം "സർക്കാരിൽ" നിന്നാണ് വന്നതെന്ന് തങ്ങളോട് പറഞ്ഞതായി പലരും വ്യക്തമാക്കിയെങ്കിലും ഏത് വകുപ്പിൽ നിന്നാണ് നിർദേശമെന്ന് ആർക്കും അറിയില്ല.

അത് മാത്രമല്ല ഒരു സ്വകാര്യ ആശുപത്രിയിൽ അച്ചടിച്ചുനൽകിയ അറിയിപ്പിൽ 'ഡോക്ടർമാർ കൊവിഡ് മൂലമുണ്ടാകുന്ന ശ്വസന തടസം എന്ന് മരണ സർട്ടിഫിക്കറ്റുകളിൽ എഴുതാൻ ശ്രമിക്കരുത്' എന്ന് നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.


അതേസമയം മരിച്ചയാൾക്ക് മറ്റെന്തെങ്കിലും അടിസ്ഥാന രോഗമുണ്ടെങ്കിൽ അത് മരണത്തിന്റെ പ്രധാന കാരണമായി പറയണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

രോഗിക്ക് കോവിഡ് -19 ന്യുമോണിയ മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നുവെങ്കിൽ അവർ തങ്ങളുടെ മേലുദ്യോഗസ്ഥരെ അറിയിക്കണം. ഒരു കോവിഡ് മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് ഡോക്ടർമാർ രണ്ട് തലത്തിലുള്ള "വിദഗ്ധ അഭിപ്രായം" തേടണമെന്നും കർശന നിർദേശമുണ്ട്.

രാജ്യത്ത് കൊറോണ വൈറസ് അതിരൂക്ഷമായി വ്യാപിച്ചതിനെ തുടർന്ന് ചൈന കോവിഡ് മരണങ്ങൾ ഗണ്യമായി കുറച്ചുകാണിക്കുന്നതിനെ ലോകാരോഗ്യ സംഘടന നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചൈനയിൽ കൊവിഡ് സംബന്ധമായ മരണങ്ങൾ

ഡിസംബർ ആദ്യം മുതൽ ചൈനയിൽ 60,000 ത്തോളം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തിരക്കേറിയ ആശുപത്രികളും തിങ്ങിനിറഞ്ഞ ശ്മശാനങ്ങളും വളരെ വലിയ ഒരു മരണസംഖ്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ചൈനയിൽ കോവിഡ് മൂലമുണ്ടാകുന്ന ശ്വാസതടസത്തെ തുടർന്ന് 5,503 മരണങ്ങളും ഡിസംബർ 8 മുതൽ കോവിഡ് -19 നൊപ്പം മറ്റ് അസുഖങ്ങൾ വന്നതിനാൽ 54,435 മരണങ്ങളും ഉണ്ടായതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.

'കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ' ആശുപത്രികളിലാണ് സംഭവിച്ചത്. അതായത് വീട്ടിൽ മരിച്ച ആരെയും കണക്കിൽ ഉൾപ്പെടുത്തില്ല.


നിലവിലെ കണക്കുകൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്ത കണക്കുകളിൽ നിന്ന് ഏകദേശം പത്തിരട്ടി വർദ്ധനവാണ് ഉള്ളത്. പക്ഷേ ഈ വർഷം ചൈനയിൽ കൊവിഡുമായി ബന്ധപ്പെട്ട ഒരു ദശലക്ഷത്തിലധികം മരണങ്ങൾ കാണാൻ കഴിയുമെന്ന് പറഞ്ഞ അന്താരാഷ്ട്ര വിദഗ്ധർ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിലും വർധിക്കാനാണ് സാധ്യതയെന്ന് വ്യക്തമാക്കുന്നു.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലും ചൈന സംഗീത പരിപാടികളും പൊതു പരിപാടികളും അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം കോവിഡ് -19 നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ആദ്യ വാരാന്ത്യത്തിൽ, ഷാങ്ഹായിലെ ഒരു സംഗീത വേദിയിൽ നടന്ന ഹെവി-മെറ്റൽ കച്ചേരിയിൽ ഒട്ടേറെ ചൈനക്കാർ പങ്കെടുത്തതായാണ് റിപ്പോർട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.