ഇലക്ടറല്‍ ബോണ്ട്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 9,208 കോടി; 57 ശതമാനവും ബിജെപിക്ക്

ഇലക്ടറല്‍ ബോണ്ട്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 9,208 കോടി; 57 ശതമാനവും ബിജെപിക്ക്

ന്യൂഡല്‍ഹി: വിവാദമായ ഇലക്ടറല്‍ ബോണ്ട് വഴി രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നേടിയത് 9,208 കോടി രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നതില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നേടിയ തുകയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്ത് വിടുന്നത്. ബിജെപിയാണ് ഇതില്‍ 57 ശതമാനം തുകയും നേടിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

10 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2018 മുതല്‍ 2022 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്. ആകെ ലഭിച്ച തുകയില്‍ 5,270 കോടി ലഭിച്ചത് ബിജെപിക്കാണ്. 964 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മൂന്നാമതുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടുശതമാനം വരുന്ന 767 കോടി രൂപ ലഭിച്ചു.

2022 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷം 1,033 കോടി, 2021 ല്‍ 22.38 കോടി, 2020 ല്‍ 2,555 കോടി, 2019 ല്‍ 1450 കോടി എന്നിങ്ങനെയാണ് ബിജെപി നേടിയത്.

2022 സാമ്പത്തിക വര്‍ഷം 253 കോടി രൂപയാണ് കോണ്‍ഗ്രസ് നേടിയത്. 2021 ല്‍ പത്ത് കോടി, 2020 ല്‍ 317 കോടി, 2019 ല്‍ 383 കോടി എന്നിങ്ങനെയാണ് നേടിയത്.

തൃണമൂല്‍ കോണ്‍ഗ്രസിന് 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷം 528 കോടി, 2021ല്‍ 42 കോടി, 2020ല്‍ 100 കോടി, 2019ല്‍ 97 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.

2018 മാര്‍ച്ച് മുതലാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പന തുടങ്ങിയത്. 1000, 10000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള ഇലക്ടറല്‍ ബോണ്ടുകളാണ് ലഭ്യമായിട്ടുള്ളത്. ബോണ്ടുകള്‍ വാങ്ങിയതു വ്യക്തികളേക്കാള്‍ കോര്‍പറേറ്റ് കമ്പനികളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ടാവില്ലേ എന്ന് നേരത്തെ സുപ്രീം കോടതി ആരാഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.