പാലായില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ മുട്ടുമടക്കി സി.പി.എം; ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി

പാലായില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ മുട്ടുമടക്കി സി.പി.എം; ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ വഴങ്ങി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കുന്നതില്‍ നിന്ന് സി.പി.എം പിന്മാറി. എല്‍.ഡി.എഫ് സ്വതന്ത്രയായ ജോസിന്‍ ബിനോയാകും സി.പി.എമ്മിന്റെ പുതിയ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. രണ്ടാം വാര്‍ഡില്‍നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍.

ഇന്നാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

നേരത്തേ ബിനുവിനെതിരായ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ജോസ് കെ മാണിയോട് സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക തര്‍ക്കം മുന്നണി ബന്ധം വഷളാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായില്ല.

രണ്ടു വര്‍ഷത്തിനുശേഷം ധാരണ അനുസരിച്ചാണ് കേരള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു നല്‍കിയത്. പുളിക്കക്കണ്ടം ഒഴികെ ആരെയും സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാമെന്നായിരുന്നു കേരള കോണ്‍ഗ്രസ് നിലപാട്. ഇതിന് പിന്നാലെയാണ് സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ബിനുവിനെ ഒഴിവാക്കി ജോസിനെ സ്ഥാനാര്‍ഥിയാക്കിയത്.

അതേസമയം ബിനുവിനെ ഒഴിവാക്കിയതില്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ്.

നഗരസഭയ്ക്കുള്ളില്‍വെച്ച് കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദിച്ചതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ എതിരാളി മാണി സി. കാപ്പന് അനുകൂല നിലപാട് എടുത്തുവെന്ന ആരോപണവുമാണ് ബിനുവിനെ കേരളാ കോണ്‍ഗ്രസ് തള്ളാന്‍ പ്രധാനകാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.