ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ വിമര്‍ശിച്ചിരുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ മകള്‍ അനിതാ ബോസ്. ജനുവരി 23ന് സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനം ആഘോഷിക്കാന്‍ പദ്ധതിയിട്ടതിന് ആര്‍എസ്എസിനെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മദിനം കൊല്‍ക്കത്തയിലെ ഷഹീദ് മിനാറില്‍ ആര്‍എസ്എസ് ആഘോഷിക്കും. ചടങ്ങില്‍ മോഹന്‍ ഭഗവത് മുഖ്യ പ്രഭാഷകനായിരിക്കും. 'എന്റെ അച്ഛന്‍ ഒരു ഹിന്ദുവായിരുന്നു, എന്നാല്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും എല്ലാവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയായിരുന്നു. ആര്‍എസ്എസ് ഇതില്‍ വിശ്വസിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല'- അനിത പറഞ്ഞു.
ആര്‍എസ്എസ് നേതാജിയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യും. നേതാജി മതേതരത്വത്തില്‍ വിശ്വസിച്ചിരുന്നു,
ആര്‍എസ്എസ് അതിനനുസരിച്ചാണ് ജീവിക്കുന്നതെന്ന് തനിക്ക് ഉറപ്പില്ല. ആര്‍എസ്എസ് ഹിന്ദു ദേശീയ ആശയങ്ങള്‍ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് നേതാജിയുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടില്ല. നേതാജിയെ അതിനായി ഉപയോഗിച്ചാല്‍ താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.