പൊതുരേഖയല്ല, കുറ്റപത്രങ്ങള്‍ പ്രസിദ്ധ പെടുത്താനാവില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

പൊതുരേഖയല്ല, കുറ്റപത്രങ്ങള്‍ പ്രസിദ്ധ പെടുത്താനാവില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: കേസുകളുടെ കുറ്റപത്രങ്ങള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. വിവരാവകാശ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ സൗരവ് ദാസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ച് വിധി പറഞ്ഞത്.

കുറ്റപത്രങ്ങള്‍ പൊതുരേഖ അല്ലെന്നും എഫ്‌ഐആര്‍ പരസ്യപ്പെടുത്തുന്നതുമായി കുറ്റപത്രങ്ങളെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കുറ്റപത്രങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

ബലാത്സംഗം, ലൈംഗികാതിക്രമം ഒഴികെയുള്ള കേസുകളുടെ എഫ്‌ഐആര്‍ 24 മണിക്കൂറിനകം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് യൂത്ത് ബാര്‍ അസോസിയേഷന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ വിധിന്യായം കുറ്റപത്രവുമായി കൂട്ടിച്ചേര്‍ക്കാനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

നിരപരാധികളെ ഉപദ്രവിക്കാതിരിക്കാനും അവര്‍ക്ക് കോടതിയില്‍ നിന്ന് ഇളവ് ലഭിക്കുന്നതിനുമാണ് എഫ്‌ഐആര്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.

കുറ്റപത്രം പ്രസിദ്ധീകരിക്കണമെന്നുള്ള നിര്‍ദേശം പ്രതിയുടെയും ഇരയുടെയും അന്വേഷണ ഏജന്‍സികളുടെയും അവകാശത്തെ ഹനിക്കുന്നതാണ്. കുറ്റപത്രം എവിഡന്‍സ് ആക്ടിന്റെ പരിധിയില്‍ വരുന്ന പൊതുരേഖയല്ല. എഫ്‌ഐആര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുപോലെ കുറ്റപത്രം ഇടാനാവില്ലെന്നും കോടതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.