ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കും.
തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കുന്നതിന് മറ്റൊരാളെ നിക്കാഹ് ചെയ്ത് തലാഖ് ചൊല്ലുന്ന ആചാരമാണ് നിക്കാഹ് ഹലാല.
ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. നേരത്തെ ഈ ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ഭരണഘടനാ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വിരമിച്ചു.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ഹേമന്ദ് ഗുപ്തയും വിരമിച്ച സാഹചര്യത്തില്‍ പുതിയ ബെഞ്ച് രൂപീകരിക്കേണ്ടിവരുമെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ അശ്വിനി ഉപാധ്യായ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്.
കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവരെ കക്ഷി ചേര്‍ത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.