2047 ല്‍ രാജ്യത്ത് ഇസ്ലാമിക ഭരണം; ആളുകളെ കൊല്ലാന്‍ സ്‌ക്വാഡുകള്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തലുമായി എന്‍ഐഎ കുറ്റപത്രം

2047 ല്‍ രാജ്യത്ത് ഇസ്ലാമിക ഭരണം; ആളുകളെ കൊല്ലാന്‍ സ്‌ക്വാഡുകള്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തലുമായി എന്‍ഐഎ കുറ്റപത്രം

മംഗലാപുരം: രാജ്യത്ത് 2047 ഓടെ ഇസ്ലാമിക ഭരണ സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടതെന്ന് എന്‍ഐഎ. സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യം പറയുന്നത്.

ആളുകളെ ലക്ഷ്യമിട്ട് കൊല്ലാന്‍ പദ്ധതി രൂപീകരിച്ചുവെന്നും ഇതിനായി കില്ലര്‍ സ്‌ക്വാഡുകള്‍, അഥവാ സര്‍വീസ് ടീമുകളെ രൂപീകരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ക്ക് ആയുധ പരിശീലനവും സര്‍വൈലന്‍സ് പരിശീലനവും അടക്കം നല്‍കിയെന്നും എന്‍ഐഎ കണ്ടെത്തി.

സുള്ള്യയിലെ യുവമോര്‍ച്ചനേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ബംഗളുരു പ്രത്യേക എന്‍ഐഎ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് ഈ പരാമര്‍ശം. ആയുധ വിതരണത്തിനായി സര്‍വീസ് ടീമും കൃത്യനിര്‍വഹണത്തിന് കില്ലര്‍ സ്‌ക്വാഡും രൂപീകരിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സമൂഹത്തില്‍ തീവ്രവാദം വളര്‍ത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകം. കഴിഞ്ഞ ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. കൊലപാതകത്തെ തുടര്‍ന്ന് മംഗലാപുരം, സുള്യ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.