എല്ലാ യോഗ്യതയുമുണ്ട്; കേരളത്തിന് എയിംസ് ലഭ്യമാക്കണം: മുഖ്യമന്ത്രി

എല്ലാ യോഗ്യതയുമുണ്ട്; കേരളത്തിന് എയിംസ് ലഭ്യമാക്കണം: മുഖ്യമന്ത്രി

ആലപ്പുഴ: കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ദീര്‍ഘകാലമായുള്ള കേരളത്തിന്റെ ആവശ്യമാണെന്നും എല്ലാ യോഗ്യതകളും സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് കേരളം കാഴ്ച വയ്ക്കുന്നത്. എയിംസ് കേരളത്തിന് ലഭ്യമാക്കണം. ഏത് മാനദണ്ഡം പരിശോധിച്ചാലും കേരളത്തിന് എയിംസ് അനുവദിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അത്യാധുനിക സൗകര്യങ്ങളോടെ ആലപ്പുഴ മെഡിക്കല്‍ കോളജിന് സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക് നിര്‍മിച്ച കേന്ദ്ര സര്‍ക്കാരിന്റെ സംഭവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നെന്നും ഇത്തരത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ഇനിയുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ് നിലകളിലായി ഒമ്പത് സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജില്‍ ഒരുക്കിയത്. എല്ലാ ദിവസവും ശസത്രക്രിയ സൗകര്യമുണ്ട്. അത്യാധുനിക സിടി സ്‌കാന്‍, കാത്ത് ലാബ്, ഡിജിറ്റല്‍ എസ്‌ക്റേ യൂണിറ്റ് എന്നിവ വേറെയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.