ശ്രീനഗര്‍: ജമ്മുവില്‍ 24 മണിക്കൂറിനിടയില്‍ മൂന്നാം സ്ഫോടനം. സിദ്രയിലെ ബജല്‍റ്റ മോഹിലുണ്ടായ മൂന്ന് സ്ഫോടനങ്ങളില്‍ പൊലീസുകാരനടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. ശനിഴായ്ച രാത്രി സിദ്ര ചൗക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരീന്ദര്‍ സിങ് എന്ന ഉദ്യോഗസ്ഥനാണ് പൊള്ളലേറ്റത്.
ഡമ്പറിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. മണലുമായി എത്തിയ ഡമ്പര്‍ ട്രക്ക് പരിശോധിക്കുന്നതിനിടയില്‍ ട്രക്കിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് സാരമായ പൊള്ളലേറ്റു. ഉദ്യോഗസ്ഥനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രഥമിക അന്വേഷണത്തില്‍ ഇത് വെറുമൊരു അപകടമല്ല എന്ന് വിലയിരുത്തി എഫ്.ഐ.ആര്‍ തയ്യാറാക്കി. സ്ഫോടക വസ്തു നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നഗ്രോട്ട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തുടരന്വേഷണത്തിനായി ഡമ്പര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. 30 മിനിറ്റിനുള്ളില്‍ രണ്ട് സ്ഫോടനങ്ങളാണ് പ്രദേശത്ത് നടന്നത്. രാവിലെ പതിനൊന്നോടെ ഉണ്ടായ ആദ്യ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം നടന്ന രണ്ടാമത്തെ സ്ഫോടനത്തില്‍ രണ്ട് പേര്‍ക്കും പരിക്കേറ്റു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.