മോശം പെരുമാറ്റം: സ്‌പൈസ് ജെറ്റില്‍ നിന്ന് രണ്ട് യാത്രക്കാരെ ഇറക്കിവിട്ടു

മോശം പെരുമാറ്റം: സ്‌പൈസ് ജെറ്റില്‍ നിന്ന് രണ്ട് യാത്രക്കാരെ ഇറക്കിവിട്ടു

ന്യൂഡല്‍ഹി: ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ സ്‌പൈസ്‌ ജെറ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലാണ് സംഭവം. തിങ്കളാഴ്ച സ്‌പൈസ്‌ജെറ്റ് എസ്ജി 8133 വിമാനം ഡല്‍ഹിയില്‍ നിന്ന് പറക്കാനിരിക്കെയായിരുന്നു സംഭവം ഉണ്ടായത്.

യാത്രക്കാരിലൊരാള്‍ ക്യാബിന്‍ ക്രൂവിനെ ശല്യം ചെയ്തെന്നും തുടര്‍ന്ന് സഹയാത്രികനും ഇയാളും ബോര്‍ഡില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ട് യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ഡല്‍ഹിയില്‍ നിന്നുള്ള ബോര്‍ഡിംഗ് സമയം ഒരു യാത്രക്കാരന്‍ മോശമായും അനുചിതമായും പെരുമാറുകയും ക്യാബിന്‍ ക്രൂവിനെ ശല്യപ്പെടുത്തുകയും ചെയ്തതായി സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.

ജീവനക്കാര്‍ ഇക്കാര്യം പിഐസിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരനെയും അദ്ദേഹത്തിന്റെ സഹയാത്രികനെയും ഇറക്കി സുരക്ഷാ സംഘത്തിന് കൈമാറിയെന്ന് സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.