കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ജപ്തി ഇടപാടുകളിലെ വിശദാംശം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വസ്തു വകകളുടെ വിവരങ്ങളാണ് കോടതി ആവശ്യപ്പെട്ടത്.
സ്വത്ത് കണ്ട് കെട്ടിയവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വിശദമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ പി.എഫ്.ഐയുമായി ബന്ധമില്ലാഞ്ഞിട്ടും അന്യായമായി വസ്തുവകകള്‍ ജപ്തി ചെയ്തെന്നാരോപിച്ച് മലപ്പുറം സ്വദേശി കക്ഷി ചേരല്‍ അപേക്ഷ നല്‍കി.
പി.എഫ്.ഐയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പി.എഫ്.ഐ ആശയങ്ങള്‍ എതിര്‍ക്കുന്ന ആളാണ് താന്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ തന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയെന്നും അപേക്ഷയില്‍ പറയുന്നു.
കക്ഷി ചേരല്‍ അപേക്ഷയടക്കം ഹൈക്കേടതി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെമ്പാടുമായി 248 പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ആണ് ഹര്‍ത്താലാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.