മൊഹാലി: പഞ്ചാബില്‍ പൊലീസ് ഇന്റലിജന്‍സ് ആസ്ഥാന മന്ദിരത്തിലേക്ക് ബോംബാക്രമണം നടത്തിയ സംഭവത്തില്‍ പ്രതി എന്‍ഐഎയുടെ പിടിയില്‍. ഹരിയാന ഝാജര്‍ ജില്ലയിലെ സുരക്പൂര്‍ സ്വദേശി ദീപക് രംഗയാണ് അറസ്റ്റിലായത്.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ആക്രമണം. ഇതിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേര്‍ക്ക് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) എറിയുകയായിരുന്നു.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ലാന്‍ഡ' എന്ന ലഖ്ബീര്‍ സിങ് സന്ധുവിന്റെയും പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'റിന്‍ഡ' എന്ന ഹര്‍വിന്ദര്‍ സിങ് സന്ധുവിന്റെയും അടുത്ത ആളാണ് രംഗ.
കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി തീവ്രവാദ, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. റിന്‍ഡയില്‍ നിന്നും ലാന്‍ഡയില്‍ നിന്നും തീവ്രവാദ ഫണ്ടുകളും മറ്റ് പിന്തുണയും രംഗയ്ക്കു ലഭിച്ചുവരുന്നതായി അധികൃതര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.