എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം; ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം; ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് ആണ് ഇത്തവണത്തെ മുഖ്യാതിഥി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിച്ചുമുന്നേറാമെന്നാണ് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യമൊട്ടാകെ വിപുലമായ പരിപാടികളാണ് നടക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തന്റെ വസതിയില്‍ പതാക ഉയര്‍ത്തി. ലോക വേദിയില്‍ നേടിയെടുത്ത ആദരവ് ഇന്ത്യയ്ക്ക് പുതിയ അവസരങ്ങളും ഉത്തരവാദിത്വങ്ങളും നല്‍കുന്നതായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അദ്ദേഹം റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.