ബംഗളൂരു: ഓണക്കാലത്ത് കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും കേരള ആര്‍.ടി.സി ആരംഭിച്ച സ്പെഷല്‍ ബസ് സര്‍വിസ് സെപ്റ്റംബര്‍ 14 വരെ നീട്ടി. നേരത്തെ സെപ്റ്റംബര്‍ എട്ടുവരെയായിരുന്നു സര്‍വീസ് നീട്ടിയിരുന്നത്.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്ക് സെപ്റ്റംബര്‍ 13 വരെയും ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സെപ്റ്റംബര്‍ 14 വരെയുമായിരിക്കും സ്പെഷ്യല്‍ ബസ് സര്‍വീസുകളുണ്ടായിരിക്കുക. ഓണം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാന്‍ ശനിയാഴ്ച വൈകിട്ടോടെ തീരുമാനിച്ചത്.
ഇതിെന്‍റ ഓണ്‍ലൈന്‍ റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യല്‍ സര്‍വീസുകള്‍ തുടരണമെന്ന് കര്‍ണാടക ആര്‍.ടി.സിയും നേരത്തെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളം സെപ്റ്റംബര്‍ 14വരെ സര്‍വിസ് നീട്ടിയതോടെ സമാനമായ രീതിയില്‍ കര്‍ണാടക ആര്‍.ടി.സിയുടെ സ്പെഷ്യല്‍ സര്‍വീസുകളും നീട്ടിയേക്കും. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയായിരുന്നു നേരത്തെ ഓണക്കാല സ്പെഷല്‍ സര്‍വിസ് പ്രഖ്യാപിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.