കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്.
''ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരില്‍ ഒരാളും വഴിയാധാരമാകില്ല'' -എന്നായിരുന്നു എം.കെ ഫൈസി പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ക്കു പകരമായി നേതാക്കളുടെ വസ്തുവകകള്‍ ജപ്തി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫൈസലിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.