ഗാന്ധിനഗര്‍: പഞ്ചായത്ത് ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ 15 പേര്‍ അറസ്റ്റില്‍. ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്യാന്‍ ചുമതലപ്പെട്ടയാളാണ് കേസില്‍ ഒടുവില്‍ അറസ്റ്റിലായത്.
സംഭവത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ പരീക്ഷ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ചോദ്യ പേപര്‍ ചോര്‍ച്ച കണ്ടെത്തുന്നതും പരീക്ഷ മാറ്റിവയ്ക്കുന്നതും.
ആകെ 9.50 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയത്.
ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായ അസൗകര്യത്തില്‍ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ഖേദം പ്രകടിപ്പിച്ചു. പുതുക്കിയ ചോദ്യപ്പേപ്പറുമായി പരീക്ഷ എത്രയും പെട്ടന്ന് തന്നെ നടത്തുമെന്നും ഇതിനായി പുതിയ പരസ്യം നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഇതിനിടെ ഗുജറാത്ത് സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് കഴിഞ്ഞ 12 വര്‍ഷത്തിനിടെ റദ്ദാക്കിയ 15-ാമത് സര്‍ക്കാര്‍ പരീക്ഷയാണിതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.