മുംബൈ: ഇന്ത്യയുടെ ആകാശ വീഥിയില്‍ നിന്ന് മിഗ് 21 വെള്ളിയാഴ്ച അപ്രത്യക്ഷമാകും. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തില്‍ അറുപത് വര്‍ഷം നീണ്ട യാത്രയ്ക്കാണ് വെള്ളിയാഴ്ച്ച പരിസമാപ്തി ആകുന്നത്. റഷ്യന്‍ നിര്‍മ്മിത പോര്‍വിമാനമായ മിഗ് 21 ന്റെ അവസാന യാത്രയാണ് വെള്ളിയാഴ്ച.
മുന്‍ സോവിയറ്റ് യൂണിയനിലെ മികോയന്‍-ഗുരേവിച്ച് ഡിസൈന്‍ ബ്യൂറോയാണ് മികോയന്‍-ഗുരേവിച്ച് മിഗ് 21 സൂപ്പര്‍ സോണിക് ജെറ്റ് ഫൈറ്റര്‍ എന്ന ഇന്റര്‍സെപ്റ്റര്‍ വിമാനം രൂപകല്‍പന ചെയ്തത്. 1963 ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യമായി ഉള്‍പ്പെടുത്തി. കാലക്രമേണ, സേനയുടെ പോരാട്ട വീര്യം വര്‍ധിപ്പിക്കാന്‍ 870 ലധികം മിഗ് 21 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന വാങ്ങി.
പാകിസ്ഥാനുമായുള്ള 1965 ലെയും 1971 ലെയും യുദ്ധങ്ങളില്‍ മിഗ് 21 പോര്‍ വിമാനങ്ങള്‍ പ്രധാന ശക്തിയായിരുന്നു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലും 2019 ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിര്‍ണായക പങ്ക് വഹിച്ചു. അവസാന കാലത്ത് ആകാശത്തെ ഈ പോരാളി മോശം സുരക്ഷാ റെക്കോര്‍ഡിന്റെ പേരിലും വാര്‍ത്തകളില്‍ ഇടം നേടി. മാധ്യമങ്ങള്‍ ഇതിനെ 'പറക്കുന്ന ശവപ്പെട്ടി' എന്ന് പോലും വിശേഷിപ്പിച്ചിരുന്നു.
ഐതിഹാസിക സോവിയറ്റ് നിര്‍മ്മിത വിമാനത്തിന് ചണ്ഡീഗഡില്‍ വ്യോമസേന വെള്ളിയാഴ്ച വിപുലമായ യാത്രയയപ്പ് നല്‍കും. മിഗ് 21 പോര്‍ വിമാനങ്ങള്‍ അവസാനമായി ആകാശത്തിലൂടെ കുതിച്ചു പായുമ്പോള്‍, വിങ് കമാന്‍ഡര്‍ അവിനാഷ് ചിക്തേ(റിട്ട.)യ്ക്ക് അത് ദീപ്തമായ ഓര്‍മ്മയാകും. 43 വര്‍ഷം മുമ്പ് 21-ാം വയസിലാണ് മിഗ് 21 തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.