ഗൊരഖ്‌നാഥ് ക്ഷേത്ര ആക്രമണക്കേസ്: പ്രതി അഹമ്മദ് മുര്‍താസ അബ്ബാസിക്ക് വധശിക്ഷ

ഗൊരഖ്‌നാഥ് ക്ഷേത്ര ആക്രമണക്കേസ്: പ്രതി അഹമ്മദ് മുര്‍താസ അബ്ബാസിക്ക് വധശിക്ഷ

ന്യൂഡല്‍ഹി: ഗൊരഖ്‌നാഥ് ക്ഷേത്ര ആക്രമണ കേസിലെ പ്രതി അഹമ്മദ് മുര്‍താസ അബ്ബാസിക്ക് ലഖ്നൗവിലെ പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചതിനാണ് അബ്ബാസിക്ക് വധശിക്ഷ ലഭിച്ചത്.

പ്രതിക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇയാള്‍ ഐ.എസിന് വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്‌തെന്നു എന്‍ഐഎ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനെ അഹമ്മദ് മുര്‍താസ അബ്ബാസി ആക്രമിച്ചത്. ഐപിസി 121-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചതെന്ന് യുപി എഡിജിപി പ്രഷന്‍ കുമാര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് സെക്ഷന്‍ 307 പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചു.

ഗൊരഖ്പൂരിലെ ഗൊരഖ്നാഥ് ക്ഷേത്രത്തില്‍ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് പ്രതികള്‍ ആക്രമിച്ചത്. കെമിക്കല്‍ എന്‍ജിനീയറായ അഹമ്മദ് മുര്‍താസയെ സംഭവത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.