തിരുവനന്തപുരം: ഐ.എ.എസ് ഓഫീസര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ഇനി വിമാന യാത്രയ്ക്ക് അനുമതി വേണ്ട. സംസ്ഥാനത്തിനകത്ത് വിമാന യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന നിയന്ത്രണം സര്‍ക്കാര്‍ ഒഴിവാക്കി.
അതേസമയം പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥരുടെ ചിലവിന് പരിധി നിശ്ചയിച്ചു. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് വരെ 4500 രൂപയും തിരുവനന്തപുരത്തു നിന്ന് കൊച്ചി വരെ 3000 രൂപയുമാണ് പരിധി.
പരിധി സംബന്ധിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവ് പുറത്തിറക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v