ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം നിര്‍ണയിക്കുന്നതിന് വെള്ളത്തിനടിയില്‍ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും. അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുകയാണ് ലകഷ്യം. 1200 അടി നീളമുള്ള അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന നടത്തുക.
അതിന് ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ചായിരിക്കും പരിശോധന നടത്തുക. ഏറ്റവും ഒടുവില്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആര്‍ഒവി ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കും. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജലാഭിമുഖ ഭാഗത്ത് ഈ പരിശോധന നടത്തുന്നത്. മുമ്പ് കേരളം നടത്തിയ പഠനങ്ങളില്‍ സിമന്റ് പ്ലാസ്റ്ററിങ് ഇളകി പോയും നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കി മിശ്രിതം നഷ്ടപ്പെട്ടും കരിങ്കല്ലുകള്‍ തെളിഞ്ഞതായി കണ്ടെത്തിയിരുന്നു.
ഡല്‍ഹി സിഎസ്എംആര്‍എസ്ഇല്‍ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാന്‍സില്‍ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.