മുംബൈ: ബജറ്റിന്റെ തലേ ദിവസം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്. നിക്ഷേപകര്‍ ബജറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ വിപണിയില്‍ ഇന്ന് ചാഞ്ചാട്ടം ഉണ്ടായേക്കാമെന്നാണ് സൂചന.
2022-23 ലെ സാമ്പത്തിക സര്‍വേ ഇന്ന് അവതരിപ്പിക്കും. 2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.
ചൊവ്വാഴ്്ച്ച വ്യാപാരം ആരംഭിക്കുമ്പോള്‍ നിഫ്റ്റി 17,650 ലെവലിന് മുകളിലാണ്. സെന്‍സെക്സിന് 50 പോയിന്റിലധികം ഉയര്‍ന്ന് 59533 ലാണ് വ്യാപാരം ആരംഭിച്ചത്. ബിപിസിഎല്‍, അദാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, തുടങ്ങിയവയാണ് നിഫ്റ്റിയില്‍ മുന്നേറ്റം നടത്തുന്നത്.
അതേസമയം, നിക്കി, സ്ട്രെയിറ്റ്സ് ടൈംസ്, കോസ്പി എന്നിവയുടെ വ്യാപാരം കുറഞ്ഞതോടെ ആഗോള സൂചനകള്‍ ദുര്‍ബലമായി തുടരുന്നു. ഇന്ന് രാത്രി ആരംഭിക്കുന്ന യുഎസ് ഫെഡ് മീറ്റിങിന് മുന്നോടിയായി ഒറ്റരാത്രികൊണ്ട് യുഎസ് വിപണികള്‍ രണ്ട് ശതമാനം വരെ ഇടിഞ്ഞു. പലിശ നിരക്ക് ഉയര്‍ന്നേക്കും എന്നുള്ള സൂചനയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v