കൊച്ചി: ബെംഗളൂരു എഫ്.സിയുടെ മധ്യനിര താരമായ ഡാനിഷ് ഫാറൂഖിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. മൂന്നര വര്‍ഷത്തെ കരാറിലാണ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2026 വരെ അദേഹം മഞ്ഞപ്പടയ്‌ക്കൊപ്പമുണ്ടാകും.
ഇന്ത്യന്‍ ദേശീയ ടീം അംഗമായ ഫാറൂഖ് ജമ്മു കാശ്മീര്‍ സ്വദേശിയാണ്. റിയല്‍ കാശ്മീരില്‍ നിന്ന് 2021 ലാണ് താരം ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവിനായി 27 മത്സരങ്ങള്‍ കളിച്ച ഫാറൂഖ് മുന്നേറ്റത്തിലും പ്രതിരോധത്തിലും മികവ് പുലര്‍ത്തുന്ന താരമാണ്.
ഇന്ത്യയ്ക്ക് വേണ്ടി 2022 ലാണ് താരം അരങ്ങേറ്റം നടത്തിയത്. ബഹ്റിനെതിരായ സൗഹൃദ മത്സരത്തിലാണ് ഫാറൂഖ് ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v