ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: അഡ്വ. സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തേക്കും

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: അഡ്വ. സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തേക്കും

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അഡ്വ. സൈബി ജോസലിനെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. എഡിജിപി റാങ്കില്‍ കുറയാത്ത ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണസംഘം രൂപീകരിക്കാനാണ് സാധ്യത.

അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ആകാം എന്ന നിയമപദേശമാണ് അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുള്ളത്.

മൂന്ന് ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് സൈബി ജോസിനെതിരെ നിലവിലുള്ളത്. സൈബി ജോസിന് ബാര്‍ കൗണ്‍സിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം കോഴ ആരോപണത്തില്‍ പൊലീസ് കേസെടുത്താല്‍ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സൈബി ജോസ് മാറി നിന്നേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.