'തീരുമാനിക്കേണ്ടത് ശരിയത്ത് കൗണ്‍സില്‍ അല്ല': മുസ്ലീം സ്ത്രീകള്‍ വിവാഹ മോചനത്തിന് കോടതിയില്‍ പോകണം; നിര്‍ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

'തീരുമാനിക്കേണ്ടത് ശരിയത്ത് കൗണ്‍സില്‍ അല്ല': മുസ്ലീം സ്ത്രീകള്‍ വിവാഹ മോചനത്തിന് കോടതിയില്‍ പോകണം; നിര്‍ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹമോചനം തേടുന്നതിനായി കുടുംബ കോടതികളെ മാത്രമേ സമീപിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതി. ഒരു ജമാഅത്തിലെ ഏതാനും അംഗങ്ങള്‍ അടങ്ങുന്ന ശരിയത്ത് കൗണ്‍സില്‍ പോലുള്ള സ്വയം പ്രഖ്യാപിത സംഘങ്ങള്‍ക്ക് വിവാഹ മോചനം നല്‍കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇത്തരം സ്വകാര്യ സംഘങ്ങള്‍ നല്‍കുന്ന വിവാഹമോചന സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായി അസാധുവാണെന്നും കോടതി വ്യക്തമാക്കി.

ചെന്നൈയിലെ മണ്ണടിയില്‍ വെച്ച് തമിഴ്നാട് തൗഹീദ് ജമാഅത്തിന്റെ ശരിയത്ത് കൗണ്‍സില്‍ നല്‍കിയ വിവാഹ മോചന സര്‍ട്ടിഫിക്കറ്റ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി. ശരവണനാണ് ഉത്തരവിട്ടത്. വേര്‍പിരിഞ്ഞ ദമ്പതികളോട് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തമിഴ്നാട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയെയോ കുടുംബ കോടതിയെയോ സമീപിക്കാന്‍ ജഡ്ജി നിര്‍ദേശിച്ചു.

ശരിയത്ത് കൗണ്‍സില്‍ പോലുള്ളവരുടെ വിവാഹമോചന സര്‍ട്ടിഫിക്കറ്റിന് നിയമപരമായ അനുമതിയില്ലെന്നും ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ സ്ഥാപനത്തിനോ ഇത് നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് തന്റെ ഹര്‍ജിയില്‍ വാദിച്ചിരുന്നു.

ഹര്‍ജിയെ എതിര്‍ത്ത് സമാനമായ ഒരു കേസ് കേള്‍ക്കുമ്പോള്‍ കേരള ഹൈക്കോടതി ഈ ആചാരം ശരിവച്ചിട്ടുണ്ടെന്നും അതിനാല്‍ ഭര്‍ത്താവിന്റെ ഹര്‍ജി നിലനിര്‍ത്താനാകില്ലെന്നും പ്രാദേശിക ശരിയത്ത് കൗണ്‍സില്‍ വാദിക്കുകയായിരുന്നു. ഈ വാദമാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.

കേരള ഹൈക്കോടതിയുടെ വിധി ഏകപക്ഷീയമായ വിവാഹമോചനത്തിനുള്ള മുസ്ലീം സ്ത്രീയുടെ അവകാശം മാത്രമാണ് ശരി വെച്ചതെന്നും എന്നാല്‍ ശരിയത്ത് കൗണ്‍സില്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടലിനെ അംഗീകരിച്ചിട്ടില്ലെന്നും ജസ്റ്റിസ് ശരവണന്‍ ചൂണ്ടിക്കാണിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.