കാര്‍ഷിക വായ്പ 20 ലക്ഷം കോടി; സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശ രഹിത വായ്പ

കാര്‍ഷിക വായ്പ 20 ലക്ഷം കോടി; സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശ രഹിത വായ്പ

പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും.

ന്യൂഡല്‍ഹി: കൃഷിക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി കാര്‍ഷിക വായ്പയ്ക്കായി ബജറ്റില്‍ 20 ലക്ഷം കോടി വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഏകജാലക പദ്ധതി രൂപീകരിക്കും. ഹൈദരാബാദില്‍ ശ്രീ അന്ന ഗവേഷക കേന്ദ്രം ആരംഭിക്കും. കാര്‍ഷിക ഉത്തേജക ഫണ്ടും ശ്രീ അന്ന പദ്ധതിയും നടപ്പിലാക്കും. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശ രഹിത വായ്പ നല്‍കുന്നത് തുടരും.

ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കുമെന്ന് പറഞ്ഞ ധനമന്ത്രി രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകള്‍ രാജ്യത്ത് എത്തിക്കുമെന്നും കൃഷിക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്നും പറഞ്ഞു.

പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, യുവാക്കള്‍ക്ക് മുന്‍ഗണന, സാമ്പത്തിക വളര്‍ച്ചയും തൊഴിലും വര്‍ധിപ്പിക്കല്‍, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍, സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ സമ്പദ്ഘടന എന്നിവയ്ക്കാണ് ബജറ്റില്‍ മുന്തിയ പരിഗണന.

ഇതുവരെ നടത്തിയ പ്രധാന പ്രഖ്യാപനങ്ങള്‍:

എല്ലാവരെയും ഉള്‍ക്കൊണ്ട് വികസനം, കാര്‍ഷിക വികസനം, യുവജനക്ഷേമം, സാമ്പത്തിക സ്ഥിരത, ലക്ഷ്യം നേടല്‍, അടിസ്ഥാന സൗകര്യം. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കും. വൈദ്യശാസ്ത്ര മേഖലയില്‍ നൈപുണ്യ വികസന പദ്ധതി. ആദിവാസി മേഖലയില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന പദ്ധതി.

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഡിജിറ്റല്‍ ലൈബ്രറി. 157 പുതിയ നഴ്‌സിങ് കോളജുകള്‍. പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും. ഇതിനായി 2,516 കോടി രൂപ വകയിരുത്തി.

പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.