തിരുവനന്തപുരം: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഐ.പി.സി 420, അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രത്യേക സംഘത്തിനാണ് കേസന്വേഷണത്തിന്റെ ചുമതല. ഇതു സംബന്ധിച്ച് ഡി.ജി.പിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.
അഡ്വ. സൈബി ജോസിന് കഴിഞ്ഞ ദിവസം കേരള ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 14 ദിവസത്തിനകം മറുപടി നല്‍കണം. സൈബിയുടെ വിശദീകരണം പരിശോധിച്ചാകും തുടര്‍ നടപടി. സൈബിക്കെതിരെ ചില അഭിഭാഷകര്‍ കേന്ദ്ര നിയമ മന്ത്രാലയത്തിനു നല്‍കിയ പരാതി ഉചിതമായ നടപടിക്കായി ബാര്‍ കൗണ്‍സിലിന് അയച്ചു കൊടുത്തിരുന്നു. െ
ഹെക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാന്‍ എന്നിവര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് ഡി.ജി.പി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ ചില അഭിഭാഷകരാണെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ശ്രമത്തെ നിയമപരമായി തന്നെ നേരിടുമെന്നും അഡ്വ. സൈബി ജോസ് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.