പാട്‌ന: പരീക്ഷാ ഹാളില്‍ നിറയെ പെണ്‍കുട്ടികളെ കണ്ട പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ബോധംകെട്ട് വീണു. ബീഹാറിലെ ശരീഫ് അല്ലാമ ഇക്ബാല്‍ കോളജ് വിദ്യാര്‍ത്ഥി മണി ശങ്കറിനാണ് ഒരു ഹാള്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് ഭയന്ന് ബോധം പോയത്.
നളന്ദയിലെ ബ്രില്ല്യന്റ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയതാണ് വിദ്യാര്‍ത്ഥി. എന്നാല്‍ ഹാളില്‍ കണ്ടത് 500 പെണ്‍കുട്ടികളെയാണ്. മണിശങ്കര്‍ മാത്രമായിരുന്നു പരിക്ഷാ ഹാളില്‍ ആണ്‍കുട്ടിയായി ഉണ്ടായിരുന്നത്. പിന്നാലെ തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ സദാര്‍ ആശുപത്രിയില്‍ എത്തിച്ചു.
തലക്കറങ്ങി വീണതിനു പിന്നാലെ കുട്ടിക്ക് പനി ബാധിച്ചു നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v