കാട്ടാന ശല്യം: വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും

 കാട്ടാന ശല്യം: വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും

ഇടുക്കി: ജനവാസമേഖലയില്‍ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉള്‍പ്പെടെ ആര്‍ആര്‍ടി സംഘത്തിന്റെ പരിഗണനയിലുണ്ട്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും.

ആനകള്‍ ജനജീവിതം ദുസഹമാക്കുകയും വീടുകളും കടകളും തകര്‍ക്കുകയും ചെയ്തതോടെയാണ് ആര്‍ആര്‍ടി സംഘം ഇവിടെ എത്തുന്നത്. സര്‍വകക്ഷി യോഗം ഉള്‍പ്പെടെ നടന്നതിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

ചിന്നക്കനാലില്‍ കാട്ടാനകള്‍ വീട് തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. ചിന്നക്കനാലിലെ ഒരു റേഷന്‍കടയും അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകര്‍ത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.