ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ചെയർമാനായി ബബ്ലൂ ചാക്കോയും, വൈസ് ചെയർമാനായി വിഭാ പ്രകാശും തിരഞ്ഞെടുക്കപ്പെട്ടു

ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ചെയർമാനായി ബബ്ലൂ ചാക്കോയും, വൈസ് ചെയർമാനായി വിഭാ പ്രകാശും തിരഞ്ഞെടുക്കപ്പെട്ടു

അറ്റ്ലാന്റ:  കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN) അംഘമായ ബബ്ലൂ ചാക്കോവും, ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ (ഗാമ) അംഗമായ വിഭാ പ്രാകാസും, ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ ചെയർമാനായും, വൈസ് ചെയർമാനായും, മാർച്ച് 4 ന് അറ്റ്ലാന്റായിൽ സത്യാപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏൽക്കുന്നതായിരിക്കും എന്ന് RVP ഡൊമിനിക് ചാക്കോനാൽ അറിയിച്ചു.
ബബ്ലൂ ചാക്കോ 1996 മുതൽ 2007 വരെ മിഷിഗണിലെ ജീവിതത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി നോക്കുമ്പോഴും മിഷിഗൺ മലയാളീ അസ്സോസ്സിയേഷനിലും മറ്റു ചില സാമൂഹിക സാംസ്കാരിക സംഘടനയിലും പല ഔദ്യോഗിക സ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചു.

2008-ൽ കേരളാ അസ്സോസ്സിയേഷൻ ഓഫ് നാഷ്‌വിൽ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ബബ്‌ളൂ പ്രസ്തുത
സംഘടനയിലെ വിവിധ ഔദ്യോഗിക പദവികളും കൈകാര്യം ചെയ്തു.

ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ 2023 , 24 കാലട്ടത്തിലേക്കുള്ള പുതിയ നേതൃത്വനിരയുടെ  കർമ്മപരിപാടികളുടെ  പ്രവർത്തോനോത്ഘാടനം മാർച്ച് 4 ന് ഔപചാരികമായി നടത്തപെടുമെന്നു ചാക്കോനാൽ അറിയിച്ചു.

അതേദിനം ഫോമയുടെ നാഷണൽ എക്സിക്യൂട്ടീവ്സ് ന് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികള്ക്ക് അധികാര കൈമാറ്റവും നടത്തപെടുമെന്നതുമായിരിക്കും.
അറ്റ്ലാന്റായിൽ പുനിത അൽഫോൻസാമ്മ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന ഉദ്ഘാടന ചടങ്ങിൽ ടെന്നസി, സൗത്ത് കരോലിന, ജോർജിയ, അലബാമ എന്നീ സംസ്ഥാനങ്ങളിൽനിന്നുമുള്ള മലയാളീ സംഘടനകളുടെ നേതാക്കളും, കല സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതുമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.