ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്സിയെ നേരിടും

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്സിയെ നേരിടും

കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയില്‍ എഫ്‌സിയെ നേരിടും. പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം അനിവാര്യമാണ്.

കഴിഞ്ഞ അഞ്ച് കളിയില്‍ മൂന്നിലും തോല്‍വിയറിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ല. 16 കളിയില്‍ 28 പോയിന്റുമായി മൂന്നാമതാണ് ടീം.

രാത്രി 7.30ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ഈസ്റ്റ് ബംഗാളിനെതിരെ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ഏക ഗോളിനാണെങ്കിലും തോറ്റത് ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രഹരമായിരുന്നു.

വീഴ്ചയില്‍നിന്ന് കരുത്തരായി കയറിവരുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്. ടീമിലെ താരങ്ങളില്‍ ചിലര്‍ക്ക് പരിക്കിനൊപ്പം പനി പിടിച്ചത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പ്രകടനത്തെ ബാധിച്ചു.

പ്രതിരോധനിരയില്‍ കളിക്കുന്ന മാര്‍കോലെസ്‌കോവിച്ചും സന്ദീപും പരിക്കേറ്റ് പുറത്തായതാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയത്.

പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് പുറത്താണ് ചെന്നൈയിന്‍. 16 കളിയില്‍ 18 പോയിന്റാണ് അവരുടെ സമ്പാദ്യം. നാലുകളി മാത്രമാണ് ജയിച്ചത്. ഇരുടീമും തമ്മില്‍ നടന്ന ആദ്യപാദ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴ് കളിയില്‍ ചെന്നൈയിന് ജയിക്കാനായിട്ടില്ല. എന്നാലും ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിക്കുക എന്ന വാശിയില്‍ തന്നെയാകും ടീം ഇന്നിറങ്ങുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.