തിരുവനന്തപുരം: ന്യുമോണിയ ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആരോഗ്യപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും ഉമ്മന്‍ ചാണ്ടി സംസാരിച്ചുവെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്കകം നന്നായി സുഖം പ്രാപിക്കും. ന്യുമോണിയ നല്ല പോലെ കുറഞ്ഞു. പനിയും മറ്റ് ബുദ്ധിമുട്ടുകളും ഇല്ല. ശ്വസന സഹായി യന്ത്രം മാറ്റി. ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം പൂര്‍ണമായും മെച്ചപ്പെട്ടതിന് ശേഷം തുടര്‍ചികിത്സയ്ക്കായി മാറ്റാമെന്നുമാണ് ആശുപത്രിയുടെ തീരുമാനം. എല്ലാ ദിവസവും പുരോഗതിയെക്കുറിച്ചുള്ള വിവരം സര്‍ക്കാരിന് നല്‍കുന്നുണ്ടെന്നും തിരുവനന്തപുരം നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേധാവി അറിയിച്ചു.
ഉമ്മന്‍ചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗുളൂരുവിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യാത്രയ്ക്കായി എയര്‍ ആംബുലന്‍സ് ബുക്ക് ചെയ്തതായും ഇന്ന് അല്ലെങ്കില്‍ അടുത്ത ദിവസം തന്നെ അദ്ദേഹത്തെ ബംഗുളൂരുവിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും എയര്‍ ആംബുലന്‍സിന്റേതടക്കം ചെലവുകള്‍ പാര്‍ട്ടി വഹിക്കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.