ജസ്റ്റിസ് വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു

ജസ്റ്റിസ് വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു

ജസ്റ്റിസ് വിനോദ് ചന്ദ്രനെ ഗുവഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നേരത്തേ നല്‍കിയ ശുപാര്‍ശ കേന്ദ്രം മടക്കിയിരുന്നു.

ന്യൂഡല്‍ഹി: മലയാളിയും കേരള ഹൈക്കോടതിയിലെ ജഡ്ജിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയത്തിന്റേതാണ് ശുപാര്‍ശ.

നേരത്തെ ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ ആണ് സുപ്രീം കോടതി കൊളീജിയം പുതിയ ശുപാര്‍ശ നല്‍കിയത് എന്നാണ് സൂചന.

ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് മുമ്പ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശയും കേന്ദ്ര നിയമ മന്ത്രാലയം അംഗീകരിച്ചിരുന്നില്ല.

രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദീപ് മേത്തയെ ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.