കാലിത്തീറ്റ ഭക്ഷ്യവിഷബാധ; കോട്ടയത്ത് മാത്രം മൂന്ന് പശുക്കള്‍ ചത്തു: നിരവധി പശുക്കള്‍ അവശ നിലയില്‍

കാലിത്തീറ്റ ഭക്ഷ്യവിഷബാധ; കോട്ടയത്ത് മാത്രം മൂന്ന് പശുക്കള്‍ ചത്തു: നിരവധി പശുക്കള്‍ അവശ നിലയില്‍

കോട്ടയം: ജില്ലയില്‍ കാലിത്തീറ്റ ഭക്ഷ്യ വിഷബാധയേറ്റ് ചത്ത പശുക്കളുടെ എണ്ണം മൂന്നായി. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ഒടുവില്‍ ചത്തത്. ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. കോട്ടയത്ത് മാത്രം 257 പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ കണക്ക് കൂടി ചേരുമ്പോള്‍ രോഗബാധിതരായ പശുക്കളുടെ ആകെ എണ്ണം ആയിരം കടക്കും. കെ.എസ് കമ്പനി പുറത്തിറക്കിയ ഒരു ബാച്ച് കാലിത്തീറ്റയാണ് വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് കര്‍ഷകരും മൃഗസംരക്ഷണ വകുപ്പും.

കനത്ത പ്രതിസന്ധിയിലാണ് മധ്യകേരളത്തിലെ ക്ഷീര കര്‍ഷകര്‍. ഭക്ഷ്യ വിഷബാധയേറ്റ പശുക്കളുടെ പാല്‍ ഉല്‍പാദനം കുത്തനെ കുറഞ്ഞു. ആയിരക്കണക്കിന് രൂപയുടെ ചികില്‍സ ചെലവും പ്രതിസന്ധിയായി.

നഷ്ടപരിഹാര കാര്യത്തില്‍ കാലിത്തീറ്റ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

പാല്‍ സൊസൈറ്റികള്‍ വഴി തീറ്റ വാങ്ങിയ കര്‍ഷകര്‍ക്ക് മാത്രം നാമമാത്ര നഷ്ടപരിഹാരം നല്‍കി പ്രശ്‌നത്തില്‍ നിന്ന് തടിയൂരാനാണ് കമ്പനി ശ്രമമെന്ന് ആരോപണമുണ്ട്. ഇത് പര്യാപ്തമല്ലെന്നും കര്‍ഷകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.