തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ബാലികയെ രക്ഷിച്ച് ഇന്ത്യന്‍ സംഘം

തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ബാലികയെ രക്ഷിച്ച് ഇന്ത്യന്‍ സംഘം

ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ രക്ഷാദൗത്യം നടത്തുന്ന ഇന്ത്യന്‍ ദുരന്തനിവാരണ സേന തകര്‍ന്ന കെട്ടടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറുവയസുകാരിയെ രക്ഷിച്ചു. തുര്‍ക്കിയിലെ നുര്‍ദഗി മേഖലയിലെ ഗാസിയാന്റെയിലായിരുന്നു ദൗത്യം. ബെറെന്‍ എന്ന പെണ്‍കുട്ടിയെ ഇന്ത്യന്‍ സംഘം സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.

ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തകരും ഡ്രില്ലിംഗ് ഉപകരണങ്ങളും മണംപിടിക്കാന്‍ കഴിവുള്ള നായ്ക്കളും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി വ്യോമസേനയുടെ ആറാം വിമാനം ഇന്നലെ തുര്‍ക്കിയിലെത്തിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചിരുന്നു.

തുര്‍ക്കിയിലെ ഹതായയില്‍ ഇന്ത്യന്‍ ദുരന്തനിവാരണ സേന സജ്ജമാക്കിയ ആശുപത്രിയുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കിട്ടു. 30 കിടക്കകളുള്ള ആശുപത്രിയില്‍ എക്സ്റേ, ഓപ്പറേഷന്‍ തിയറ്റര്‍, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.