ന്യൂഡല്‍ഹി: 2011 മുതല്‍ 16 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം പൗരത്വം ഉപേക്ഷിച്ചത് 2,25,620 പേരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 മുതല്‍ ഏറ്റവും കൂടുതല്‍ പൗരത്വം ഉപേക്ഷിച്ചത് കഴിഞ്ഞവര്‍ഷമാണെന്നും കണക്കുകള്‍ പറയുന്നു.
2020ല്‍ പൗരത്വം ഉപേക്ഷിച്ചത് 85,256 പേരാണ് പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2015 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആണ്. 2016 ല്‍ 1,41,603 പേരും 2017 ല്‍ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു. 2018 ല്‍ ഇത് 1,34,561 ആയിരുന്നെങ്കില്‍ 2019ല്‍ 1,44,017 പേര്‍ പൗരത്വം ഉപേക്ഷിച്ചെന്നും ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി ജയശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പൗരത്വം നേടിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും ജയശങ്കര്‍ പുറത്ത് വിട്ടു.
അടുത്തിടെ യുഎസ് കമ്പനികള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇന്ത്യക്കാരായ ജീവനക്കാരുടെ പ്രശ്നത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പിരിച്ചുവിട്ടവരില്‍ നിശ്ചിത ശതമാനം എച്ച്-1 ബി, എല്‍1 വിസയിലുള്ള ഇന്ത്യന്‍ പൗരന്മാരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.