നല്ല കിടിലന്‍ മണവും രുചിയും നല്‍കുന്ന ചിക്കന്‍ മസാല വീട്ടില്‍ തയ്യാറാക്കാം

നല്ല കിടിലന്‍ മണവും രുചിയും നല്‍കുന്ന ചിക്കന്‍ മസാല വീട്ടില്‍ തയ്യാറാക്കാം

സാമ്പാര്‍ മസാല, ചിക്കന്‍ മസാല, ബിരിയാണി മസാല, ഫിഷ് മസാല തുടങ്ങി നിരവധി മസാലപ്പൊടികള്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. ഇതെല്ലാം പുറമേ നിന്ന് വാങ്ങുന്നതാണെന്നു മാത്രം. ഇത്തരം പാക്കറ്റ് ഉല്‍പന്നങ്ങളില്‍ എന്തൊക്കെ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തിട്ടുണ്ട് എന്നത് പലര്‍ക്കും അറിയില്ല. ചിലപ്പോള്‍ അതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ഹാനീകരമായിരിക്കും.

വിവിധ മസാലകള്‍ വിപണിയില്‍ നമ്മുടെ ആവശ്യാനുസരണം ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവയൊക്കെ ഉപയോഗിക്കുമ്പോള്‍ അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയാണ് ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം.

ഇന്ന് നമുക്ക് നല്ല അടിപൊളി ടേസ്റ്റില്‍ ഒരു കിടിലന്‍ ചിക്കന്‍ മസാല സ്വയം തയ്യാറാക്കിയാലോ? ഈ ചിക്കന്‍ മസാല നിങ്ങളുടെ വീട്ടില്‍ നല്ല നാടന്‍ രീതിയില്‍ വറുത്ത് പൊടിക്കാവുന്നതാണ്. ചിക്കന്‍ വിഭവങ്ങള്‍ക്ക് മാത്രമല്ല നല്ല വെജിറ്റേറിയന്‍ കറികള്‍ക്കും ഈ മസാല സംശയം കൂടാതെ ഉപയോഗിക്കാം. മാത്രമല്ല വീട്ടില്‍ തയ്യാറാക്കുന്നതുകൊണ്ട് തന്നെ യാതൊരു വിധത്തിലും ഉള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതും നമുക്ക് ഉറപ്പ് വരുത്താവുന്നതാണ്.
ആരോഗ്യത്തിന് ഗുണകരമായ മസാലക്കൂട്ടുകള്‍ ചേര്‍ത്ത് നമുക്ക് നല്ല അടിപൊളി ടേസ്റ്റില്‍ ചിക്കന്‍ മസാല തയ്യാറാക്കാം.
ആവശ്യമുള്ള ചേരുവകള്‍

3 ടീസ്പൂണ്‍ മല്ലി മുഴുവന്‍
1 ടീസ്പൂണ്‍ ജീരകം
1 ടീസ്പൂണ്‍ കടുക്
അര ടീസ്പൂണ്‍ ഉലുവ
അര ടീസ്പൂണ്‍ കുരുമുളക്
1 ടീസ്പൂണ്‍ പെരുംജീരകം
3-4 കറുവപ്പട്ട ഇലകള്‍
6-7 ഗ്രാമ്പൂ
6-7 ഏലയ്ക്ക
മുക്കാല്‍ ജാതിക്ക
2 കറുവപ്പട്ട
1 ടീസ്പൂണ്‍ പോപ്പി വിത്തുകള്‍
7-8 കശുവണ്ടി
8-10 ഉണക്കമുളക്
1 ടീസ്പൂണ്‍ കശ്മീരി മുളക് പൊടി
മ്പ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
1 ടീസ്പൂണ്‍ ഇഞ്ചി പൊടിച്ചത്
2 ടീസ്പൂണ്‍ വെളുത്തുള്ളി പൊടിച്ചത്
അര ടീസ്പൂണ്‍ ഉപ്പ്
കറിവേപ്പില
മല്ലിയില

തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാ കൂടി ഒരു പാനില്‍ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. അതിന് വേണ്ടി ആദ്യം ഇലകളെല്ലാം നല്ലതുപോലെ വറുത്തെടിക്കാം. പതുക്കെ പതുക്കേ ഓരോ ചേരുവകള്‍ എടുത്ത് വറുത്തെടുക്കാവുന്നാണ്. ഇതെല്ലാം ഇളം ചൂടില്‍ ഒരു മിക്സര്‍ ഗ്രൈന്‍ഡറില്‍ ഇട്ട് പൊടിച്ചെടുക്കുക. നല്ല മണവും രുചിയും ഉള്ള ചിക്കന്‍ മസാല റെഡി.

എയര്‍ടൈറ്റുള്ള ഒരു കണ്ടൈനറില്‍ നിങ്ങള്‍ക്ക് ഇത് സൂക്ഷിച്ച് വെക്കാം. ഇപ്പോള്‍ തന്നെ ഈ റെസിപ്പി പരീക്ഷിച്ച് നല്ല കിടിലന്‍ ചിക്കന്‍ മസാല വീട്ടില്‍ തയ്യാറാക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.