മുംബൈ: രാജ്യത്തെ വ്യാവസായിക ഉല്‍പാദന വളര്‍ച്ച കുത്തനെ ഇടിഞ്ഞു. 2022 ഡിസംബറില്‍ 4.3 ശതമാനമായിട്ടാണ് ഇടിവ്. നവംബറില്‍ ഉല്‍പാദന വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ വ്യവസായിക ഉല്‍പാദന സൂചിക വളര്‍ച്ച 5.4 ശതമാനമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേസമയം 15.3 ശതമാനമായിരുന്ന നിരക്കാണ് ഈ വിധം ഇടിഞ്ഞത്. ഫാക്ടറി ഉല്‍പാദന വളര്‍ച്ച 2021 ഡിസംബറിലെ ഒരു ശതമാനത്തില്‍ തന്നെ തുടരുകയാണ്. ഉല്‍പാദന മേഖലയുടെ വളര്‍ച്ച 2021 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ഡിസംബറില്‍ 2.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഖനന ഉല്‍പാദനം മുന്‍വര്‍ഷത്തേക്കാള്‍ 9.8 ശതമാനം വര്‍ധിച്ചു. വൈദ്യുതി ഉത്പാദനം 10.4 ശതമാനം കൂടി.
അതേസമയം മൂലധന ചരക്ക് മേഖലയിലെ വളര്‍ച്ചാ നിരക്ക് 7.6 ശതമാനമാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്തൃ ഉല്‍പന്ന ഉല്‍പാദനം 10.4 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ ഉല്‍പന്നമല്ലാത്ത ചരക്ക് ഉത്പാദനം 7.2 ശതമാനം വര്‍ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.