'ഇന്ത്യ നല്‍കിയത് കരുത്താര്‍ന്ന പിന്തുണ'; കടപ്പാട് അറിയിച്ച് ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ മിലിന്ദ മൊറഗോഡ

'ഇന്ത്യ നല്‍കിയത് കരുത്താര്‍ന്ന പിന്തുണ'; കടപ്പാട് അറിയിച്ച് ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ മിലിന്ദ മൊറഗോഡ

ന്യൂഡല്‍ഹി: ഇന്ത്യ നല്‍കിയ പിന്തുണയില്‍ കടപ്പാട് അറിയിച്ച് ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ മിലിന്ദ മൊറഗോഡ. കടുത്ത സാമ്പത്തിക തകര്‍ച്ചയിലായിരുന്ന ശ്രീലങ്കയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി അന്താരാഷ്ട്ര നാണ്യനിധി ആവിഷ്‌കരിച്ച വായ്പാ പുനക്രമീകരണ പദ്ധതിയില്‍ ആദ്യം ജാമ്യം നിന്നത് ഇന്ത്യയാണ്.

ജി -20 ധനമന്ത്രിമാരുടെ യോഗത്തിന് മുന്‍പ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള കൂടികാഴ്ചയിലാണ് അദ്ദേഹം നന്ദി അറിയിച്ചത്.
രാജ്യം സാമ്പത്തിക സ്ഥിതി വീണ്ടെടുക്കുന്ന ഘട്ടത്തില്‍ ഇന്ത്യ നല്‍കിയ കരുത്താര്‍ന്ന പിന്തുണ വളരെ നിര്‍ണ്ണായകമായിരുന്നുവെന്ന് മിലിന്ദ മൊറഗോഡ പറഞ്ഞു.

ഉഭയകക്ഷി വാണിജ്യത്തിന് ഇന്ത്യന്‍ രൂപ അടിസ്ഥാന മാധ്യമമായി നിശ്ചയിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതിലും ലങ്കന്‍ ഹൈക്കമീഷണര്‍ നിര്‍മ്മലാ സീതാരാമനെ നന്ദി അറിയിച്ചു. ഇന്ത്യ ശ്രീലങ്കക്ക് അനുവദിച്ചിരിക്കുന്ന ക്രെഡിറ്റ് സമ്പ്രദായം ഉപയോഗിച്ച് അവശ്യ വസ്തുക്കളുടെയും ജീവന്‍രക്ഷാ ഔഷധങ്ങളുടെയും ഇറക്കുമതി ത്വരിതപ്പെടുത്തുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചു ഇരുവരും ചര്‍ച്ച ചെയ്തു .

ശ്രീലങ്കയ്ക്ക് സാമ്പത്തിക സുസ്ഥിരത കൈവരിയ്ക്കാനായി ഇന്ത്യന്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍, ഉര്‍ജ്ജം, ഗതാഗതം, ആരോഗ്യം, വ്യാപാരം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചയും ദ്വീപ് രാഷ്ട്ര സന്ദര്‍ശനവേളയില്‍ അദ്ദേഹം നടത്തിയിരുന്നു.

അടുത്തിടെ ശ്രീലങ്കരുടെ പ്രാദേശിക സംസ്‌കാരം, ചരിത്രം, വിശ്വാസം എന്നിവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്ന ജാഫ്‌ന സാംസ്‌കാരിക കേന്ദ്രം പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യയുടെ സംഭാവന വിലമതിക്കാനാവാത്തതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.